Saturday March 23rd, 2019 - 11:04:pm
topbanner
topbanner

വടകര സ്വദേശി ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു

NewsDesk
വടകര സ്വദേശി ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു

മനാമ: ബഹ്റൈന്‍ പ്രവാസിയായ വടകര തീക്കുനി സ്വദേശി പ്രകാശിനെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇവിടെ കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ബഹ്റൈനിലെ അല്‍മുഅയ്യദ് ഫര്‍ണിഷിംഗ് കന്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. വര്‍ഷങ്ങളായി ബഹ്റൈനില്‍ കുടുംബ സമേതമായിരുന്നു താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. രണ്ടാഴ്ച മുന്പാണ് കുടുംബം നാട്ടിലേക്ക് പോയത്.

മരണ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English summary
vadakara theekkuni prakash suicide baharin
topbanner

More News from this section

Subscribe by Email