Sunday September 22nd, 2019 - 7:28:am
topbanner
Breaking News
jeevanam

ദീർഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂറിന് തുടക്കമായി

RA
ദീർഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂറിന് തുടക്കമായി

അബുദാബി: ഏഴ്‌ എമിറേറ്റുകളെ ഒരുമിപ്പിച്ചു കൊണ്ടുള്ള ദീർഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ.ടൂറിന് ഞായറാഴ്ച തുടക്കമായി. അബുദാബി അൽ ഹുദൈറിയത്ത് ദ്വീപിൽ നടന്ന ആദ്യഘട്ടമത്സരങ്ങൾ വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും ഇനിയുള്ള മത്സരങ്ങൾ യു.എ.ഇ.യിലെ പ്രധാന നിരത്തുകളിലും നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണമുണ്ടാവും. ഇതുപ്രകാരം ടൂർ കടന്നുപോകുന്ന എമിറേറ്റുകളിൽ അതത് ദിവസം അല്പസമയത്തേക്ക് റോഡുകളടച്ച് ഗതാഗതം നിയന്ത്രിക്കും.

തിങ്കളാഴ്ച അബുദാബിയിൽ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് ഘട്ടമാണ് നടക്കുക. യാസ് മാളിൽ നിന്നാരംഭിക്കുന്ന മത്സരം 184 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. യാസ് ഐലൻഡ്‌ ഖലീഫ പോർട്ട്, സാദിയാത് ഐലന്റ് എന്നീ റോഡുകളിലൂടെ അബുദാബി ബ്രേക്ക് വാട്ടർ വരെയാണ് മത്സരം നടക്കുക. ഈ ഭാഗങ്ങളിൽ രാവിലെ 11.25 മുതൽ വൈകിട്ട് 4.25 വരെ വ്യത്യസ്ത സമയങ്ങളിലായി റോഡുകൾ അടക്കും.

ചൊവ്വാഴ്ച്ച ഗതാഗത വകുപ്പ് ഘട്ടമാണ്. അൽ ഐൻ മുതൽ ജെബൽ ഹഫീത് വരെയാണ് മത്സരം നടക്കുക. 179 കിലോമീറ്റർ ദൈർഘ്യമുള്ള മലനിരകളിലൂടെയുള്ള മത്സരമാണിത്. നഹ്യാൻ ഫസ്റ്റ് സ്ട്രീറ്റ് മുതൽ ജെബൽ ഹഫീത് റോഡ് വഴിയാണ് ഇത് നടക്കുക. രാവിലെ 11.30 മുതൽ വൈകിട്ട് 4.25 വരെ വിവിധ ഭാഗങ്ങളിലായി ഗതാഗതം നിയന്ത്രിക്കും.

ബുധനാഴ്ച്ച ദുബായ് മുൻസിപ്പാലിറ്റി സ്റ്റേജ് നടക്കും. ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണ് ഇത്. പാം ജുമൈറ മുതൽ ഹത്ത ഡാം വരെയുള്ള 197 കിലോമീറ്ററാണ് സംഘം സൈക്കിളിൽ ചവിട്ടിയെത്തേണ്ടത്. പാം ജുമൈറ, മദിനത് ജുമൈറ, അൽ സുഫോഹ് എന്നീ വഴികളിലൂടെയാണ് സംഘം ഹത്തയിലേക്ക് പോവുക. രാവിലെ 11 മണി മുതൽ വൈകിട്ട് 3.55 വരെ
ഈ റോഡുകളിൽ പല ഭാഗങ്ങളിലായി ഗതാഗതം നിയന്ത്രിക്കും.

വ്യാഴാഴ്‌ച ഷാർജ ഘട്ടമാണ്.ഷാർജ മുതൽ ഖോർഫക്കാൻ വരെയാണ് റൂട്ട്. ഷാർജ യൂണിവേഴ്‌സിറ്റിയുടെയും കൽബ
യൂണിവേഴ്‌സിറ്റിയുടെയും ഇടയിൽ മരുഭൂമിയിലൂടെയും സംഘം ഈ ഘട്ടത്തിൽ യാത്ര ചെയ്യും. 11.35 മുതൽ 3.55 വരെയുള്ള സമയത്ത് ഈ വഴികളിൽ പലയിടങ്ങളിലായി ഗതാഗതം നിയന്ത്രിക്കും.

വെള്ളിയാഴ്‌ച റാക് പ്രോപ്പർട്ടീസ് ഘട്ടം നടക്കും. അജ്മാൻ മുതൽ ജെബൽ ജൈസ് വരെയാണ് ഈ ഘട്ടത്തിൽ സംഘം സൈക്ലിങ് നടത്തുക. അജ്മാൻ, ഉമ്മൽഖുവൈൻ , റാസൽഖൈമ എന്നീ എമിറേറ്റുകളിൽ കൂടിയാണ് ഈ ഘട്ടം പൂർത്തിയാവുക. രാവിലെ 11.20 മുതൽ ഉച്ചക്ക് 2.55 വരെയുള്ള സമയങ്ങളിൽ ഈ ഭാഗങ്ങളിൽ റോഡുകൾ അടക്കും.

ശനിയാഴ്ച്ച ദുബായ് ഘട്ടം നടക്കും. ദുബായിലെ പ്രധാന നിരത്തുകളിലൂടെയും കേന്ദ്രങ്ങളിലൂടെയുമാണ് സംഘം സൈക്ലിങ് നടത്തുക. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, മുഷിരിഫ് പാർക്ക്, അൽ മംസാർ ബീച്ച്, ദേര, റാഷിദ് പോർട്ട്, ജുമൈറ റോഡ് വഴി സിറ്റിവാക്കിലെത്തും. ഉച്ചക്ക് 12.25 മുതൽ 3.55 വരെയുള്ള സമയങ്ങളിൽ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Viral News

Read more topics: uae,tour match, start
English summary
uae tour match start
topbanner

More News from this section

Subscribe by Email