topbanner
Tuesday February 21st, 2017 - 8:26:am
topbanner

ഇന്ത്യയുടെ സമ്മര്‍ദ്ദം; ദാവൂദിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടി

NewsDesk
ഇന്ത്യയുടെ സമ്മര്‍ദ്ദം; ദാവൂദിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടി

ദുബായ്: ഇന്ത്യയുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി.

ദാവൂദിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യു.എ.ഇ സന്ദര്‍ശനം നടത്തിയപ്പോള്‍ ദാവൂദിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ അവിടുത്തെ സര്‍ക്കാരിന് കൈമാറിയിരുന്നു.

1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധമുള്ള ദാവൂദ് പിടികിട്ടാപ്പുള്ളിയാണ്. സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ കഴിയുന്ന ദാവൂദിനെതിരെയുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് യു.എ.ഇ നടപടി സഹായമാകുമെന്നാണ് വിലയിരുത്തല്‍.

Read more topics: UAE, govt, Dawood Ibrahim, asset
English summary
UAE govt seizes Dawood Ibrahim's assets worth Rs 15000 crore
topbanner topbanner

More News from this section

Subscribe by Email