topbanner
Thursday November 23rd, 2017 - 6:59:am
topbanner
Breaking News

പ്രവാസികള്‍ക്ക് ഇരുട്ടടി: നാട്ടിലേയ്ക്ക് പണമയക്കാൻ മണി എക്സ്ചേഞ്ചുകൾ സേവന നിരക്ക് വർധിപ്പിച്ചു

NewsDesk
പ്രവാസികള്‍ക്ക് ഇരുട്ടടി: നാട്ടിലേയ്ക്ക് പണമയക്കാൻ മണി എക്സ്ചേഞ്ചുകൾ സേവന നിരക്ക് വർധിപ്പിച്ചു

ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ നിന്ന് മണി എക്സ്ചേഞ്ചുകള്‍ മുഖേന നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശനിയാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വന്നത്. വിവിധ ​പണമിടപാട് സ്ഥാപനങ്ങൾ​ ഈടാക്കുന്ന പുതിയ നിരക്ക് അനുസരിച്ച് ആയിരം ദിര്‍ഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും​ ഇനിമുതൽ​22 ദിര്‍ഹം സര്‍വീസ് ചാ‍ര്‍ജ് ഇനത്തില്‍ നല്‍കണം.

നിലിവല്‍ ഇത് 20 ദര്‍ഹം മാത്രമായിരുന്നു. ആയിരം ദര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് 16 ദര്‍ഹം ആയിരിക്കും പുതിയ സേവന നിരക്ക്. മുന്‍പ് ഇത് 15 ദര്‍ഹമായിരുന്നു. എക്സ്ചേഞ്ചുകളുടെ നടത്തിപ്പ് ചെലവ് കുത്തനെ ഉയര്‍ന്നതിനാലാണ് സേവന നിരക്കുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധന കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് എക്സ്ചേഞ്ച് അധികൃതര്‍ പറഞ്ഞു.

2014 ല്‍ ആയിരുന്നു ഇതിനു മുന്‍പ് നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത്.

യുഎഇയില്‍ നിന്ന് മാത്രം പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളര്‍ പ്രവാസികള്‍ വിവിധ എക്സ്ചേഞ്ചുകള്‍ വഴി നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണ​ക്ക്​. വിദേശത്തേ​യ്​ക്ക് പണമയക്കുന്ന കാര്യത്തില്‍ ലോകബാങ്കിന്‍റെ കണക്കനുസരിച്ച് നാലാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.

Read more topics: uae, exchange, service charge,
English summary
uae exchange service charge
topbanner topbanner

More News from this section

Subscribe by Email