Wednesday November 14th, 2018 - 12:13:am
topbanner

യുഎഇ തൊഴില്‍വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തൊഴില്‍മന്ത്രാലയം

rajani v
യുഎഇ തൊഴില്‍വിസയ്ക്കായി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തൊഴില്‍മന്ത്രാലയം

യുഎഇ തൊഴില്‍വിസ ലഭിക്കാനായി നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ തൊഴില്‍ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനം നീട്ടിവെച്ചിരിക്കുന്നു എന്നാണ് യുഎഇ തൊഴില്‍മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്.

തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനം നീട്ടിവെച്ചിരിക്കുന്നു എന്നാണ് യുഎഇ തൊഴില്‍മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മുഴുവന്‍ രാജ്യക്കാര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ടാകും. നേരത്തേ ഒമ്പത് രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു എങ്കിലും മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍, വിസാ സേവനകേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വിസ പാസായി തുടങ്ങിയിരുന്നു എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.ഇന്ന് മുതല്‍ തസ്ജീല്‍ അടക്കം വിസാ സേവന കേന്ദ്രങ്ങളുടെയും ടെപ്പിങ്‌സെന്ററുകളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമായിട്ടുണ്ട്.

Read more topics: uae, employee, visa
English summary
uae employee visa
topbanner

More News from this section

Subscribe by Email