Tuesday February 19th, 2019 - 6:21:am
topbanner

സാമ്പത്തികമാന്ദ്യമില്ല; യുഎഇയില്‍ നിന്നും മുന്നുമാസത്തിനിടെ ഇന്ത്യയിലെത്തിയത് 23,000 കോടിരൂപ

NewsDesk
സാമ്പത്തികമാന്ദ്യമില്ല; യുഎഇയില്‍ നിന്നും മുന്നുമാസത്തിനിടെ ഇന്ത്യയിലെത്തിയത് 23,000 കോടിരൂപ

ദുബായ്: യുഎഇയിലും മറ്റും സാമ്പത്തികമാന്ദ്യം പിടിമുറുക്കുകയാണെന്ന ചില റിപ്പോര്‍ട്ടുകള്‍ക്കിടെ യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ വിദേശികള്‍ രാജ്യത്തിന് പുറത്തേക്കയച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടു.

ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസത്തിനിടെ വിദേശികള്‍ രാജ്യത്തിന് പുറത്തേക്കയച്ചത് 65,000 കോടി രൂപയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ഇന്ത്യയിലേക്കാണെത്തിയിരിക്കുന്നത്.

ഏകദേശം 23,000 കോടി രൂപയാണ് പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. ആകെ തുകയുടെ 34 ശതമാനമാണിത്. രണ്ടാംസ്ഥാനത്തുള്ള പാക്കിസ്ഥാന്‍ മൊത്തം തുകയുടെ ഒമ്പതുശതമാനമാണ് നാട്ടിലേക്ക് അയച്ചത്.

മൂന്നാംസ്ഥാനത്തുനില്‍ക്കുന്ന ഫിലിപ്പീന്‍സിലേക്ക് മൊത്തം തുകയുടെ 7.3 ശതമാനവും അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യു.എ.ഇ.യില്‍ നിന്ന്
പുറത്തേക്കുപോകുന്ന പണത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

ടൂറിസം, വാണിജ്യം, ചില്ലറവ്യാപാരം തുടങ്ങിയ എണ്ണയിതര മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. അബുദാബിയിലെയും ദുബായിലെയും പദ്ധതികളുടെ മൂല്യം 42 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

പുറത്തേക്കയക്കുന്ന പണത്തിന്റെ 75 ശതമാനവും പോകുന്നത് പണമിടപാട് സ്ഥാപനങ്ങളിലൂടെയാണ്. 25 ശതമാനം പേര്‍ മാത്രമാണ് ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നത്. റംസാന്‍ മാസത്തില്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണവും തുകയും ഇനിയുംകൂടുമെന്ന്്് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.

Viral News

Read more topics: uae, central, bank, report, money
English summary
uae central bank report foreigners money exchange
topbanner

More News from this section

Subscribe by Email