Wednesday February 20th, 2019 - 7:20:pm
topbanner

പ്രവാസികള്‍ സൂക്ഷിക്കുക; ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് യുഎഇയില്‍ 15 വര്‍ഷം തടവ്

NewsDesk
പ്രവാസികള്‍ സൂക്ഷിക്കുക; ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് യുഎഇയില്‍ 15 വര്‍ഷം തടവ്

അബുദാബി: തീവ്രവാദ ബന്ധം ആരോപിച്ച് യുഎഇ നയതന്ത്രബന്ധം വിച്ഛേദിച്ച ഖത്തറിനെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവരെ കാത്തുനില്‍ക്കുന്നത് കടുത്തശിക്ഷ.

മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുന്ന സൈബര്‍ കുറ്റകൃത്യമായി ഇതിനെ കാണക്കാക്കുമെന്ന് യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ സൈഫ് അല്‍ ഷംസി അറിയിച്ചു. ഖത്തറിനെ അനുകൂലിക്കുന്നത് രാജ്യ വിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഖത്തര്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്ന മലയാളി പ്രവാസികളടക്കമുള്ളവര്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. സൗദിയും യുഎഇയും അടക്കം എട്ട് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും വിച്ഛേദിച്ചിരുന്നു.

Viral News

Read more topics: UAE, sympathy, Qatar
English summary
UAE bans expressions of sympathy toward Qatar
topbanner

More News from this section

Subscribe by Email