Monday September 24th, 2018 - 3:20:pm
topbanner

ഒമാനില്‍ വാഹനാപകടം; നാട്ടില്‍ നിന്നും മടങ്ങുന്നയാള്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

NewsDesk
ഒമാനില്‍ വാഹനാപകടം; നാട്ടില്‍ നിന്നും മടങ്ങുന്നയാള്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. നാട്ടില്‍ നിന്നു മടങ്ങിവരികയായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശി ബാബുരാജ് (39), കോഴിക്കോട് നടുവണ്ണൂര്‍ പുനത്തില്‍ നൗഫല്‍(31) എന്നിവരാണ് മരിച്ചത്.

ദാഖിലിയ പ്രവശ്യയിലെ ആദമില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് നൗഫല്‍ മരിച്ചത്. നൗഫല്‍ ഓടിച്ചിരുന്ന ട്രക്ക് കാറിലും പിന്നീട് മറ്റൊരു ട്രക്കിലും ഇടിച്ച് തീപിടിക്കുകയായിരുന്നു. സലാലയില്‍ നിന്നു മസ്‌കറ്റിലേക്കു സാധനങ്ങള്‍ എത്തിക്കുന്ന ജോലിയാണ് നൗഫലിന്റേത്.

ഇബ്രി കോളജ് ഓഫ് ടെക്‌നോളജിക്കു സമീപമുണ്ടായ അപകടത്തിലാണ് ബാബുരാജ് മരിച്ചത്. ഇബ്രി ബിദിയ ഘോഡില്‍ ഇദ്രീസില്‍ ലോണ്‍ട്രി കട നടത്തുന്ന ബാബുരാജ് ഒന്നരമാസം മുന്‍പാണു നാട്ടില്‍ അവധിക്കുപോയത്. തിരികെയെത്തി താമസസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. ബാബുരാജ് സഞ്ചരിച്ചിരുന്ന ടാക്‌സി ഓടിച്ചിരുന്ന ഒമാന്‍ സ്വദേശിയും കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.

 

Read more topics: Keralite, murder, accident, Oman
English summary
Two Keralites killed in separate accidents in Oman
topbanner

More News from this section

Subscribe by Email