Wednesday November 21st, 2018 - 9:55:am
topbanner

ദുബായ് വിമാനത്താവളത്തിലെത്താന്‍ ഇനി നേരത്തെ പുറപ്പെടണം

NewsDesk
ദുബായ് വിമാനത്താവളത്തിലെത്താന്‍ ഇനി നേരത്തെ പുറപ്പെടണം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നേരത്തേ പുറപ്പെടണമെന്ന് നിര്‍ദേശം. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി മുതലാണ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിമാന യാത്രക്കാര്‍ നിശ്ചയിച്ച സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും പുറപ്പെടുന്നത് നന്നാവും.

വഴിയില്‍ സംഭവിക്കാവുന്ന ഗതാഗത തടസ്സങ്ങളും ബുദ്ധിമുട്ടുകളും മൂലം യാത്ര തടസ്സപ്പെടാതിരിക്കാനാണിത്. ഏതെല്ലാം റോഡുകളിലാണ് വഴി തിരിച്ചുവിടല്‍ ഉണ്ടാവുക എന്ന് വ്യക്തമല്ല.

Read more topics: Traffic, Dubai, Airport, road
English summary
Traffic backup near Dubai International Airport road
topbanner

More News from this section

Subscribe by Email