Tuesday November 13th, 2018 - 9:40:pm
topbanner

കോട്ടയം പാല സ്വദേശികളായ നഴ്‌സുമാര്‍ സൗദിയിലെ ജയിലില്‍; കോണ്‍സുലേറ്റ് ഇടപെടുന്നു

NewsDesk
കോട്ടയം പാല സ്വദേശികളായ നഴ്‌സുമാര്‍ സൗദിയിലെ ജയിലില്‍; കോണ്‍സുലേറ്റ് ഇടപെടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജയിലിലായ കോട്ടം പാല സ്വദേശികളായ നഴ്‌സുമാരെ പുറത്തിറക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുന്നു. വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് രണ്ടു മലയാളി നഴ്സുമാരാണ് ജയിലിലുള്ളത്.

സമാനമായ കേസില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞ മറ്റൊരു മലയാളി നഴ്സിന് ഉപാധികളോടെ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചിരുന്നു. കേസ് തീര്‍ന്നാലേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ.

വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്. കോണ്‍സുലര്‍ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വൈസ് കോണ്‍സല്‍ ശിവലാല്‍ മീണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ്‌ െഫെസല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. തടവിലുള്ള രണ്ടു നഴ്സുമാരും വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ ജിദ്ദയിലെ ജയിലിലാണുള്ളത്. വിചാരണ പൂര്‍ത്തിയായാല്‍ തായിഫ് ജയിലിലേക്ക് മാറ്റും.

തടവിലുള്ള ഒരാളുടെ കേസില്‍ ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരാളുടെ കേസില്‍ അടുത്ത ആഴ്ചയോടെ വിധി ഉണ്ടാകുമെന്നാണ് വിവരം.

ഇവരുടെ മോചനത്തിനായി നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോണ്‍സുലര്‍ സംഘം പറഞ്ഞു. റാനിയ, അല്‍ ഖുര്‍മ, തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ ജോലി ചെയ്ത നഴ്സുമാരാണ് പിടിയിലായവര്‍. ഏതാനും മാസം മുമ്പ് കോണ്‍സുലര്‍ സംഘം നഴ്സുമാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Read more topics: nurse, Kerala, certificate
English summary
Three nurses from Kerala, deceived by fake certificate racket
topbanner

More News from this section

Subscribe by Email