Sunday May 26th, 2019 - 2:46:am
topbanner
topbanner

സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു

RA
സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു

ദുബായ്: സൗദി അറേബ്യയിലെ പ്രശസ്ത സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അന്ത്യം. ഒമ്പത് വയസായിരുന്നു.ദനയുടെ പിതാവ് അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മരണവാർത്ത അറിയിച്ചത്. ദനയും രണ്ട് സഹോദരിമാരും ചേർന്ന് സ്നാപ് ചാറ്റിലൂടെ വീട്ടിലെ എല്ലാകാര്യങ്ങളും പങ്കുവയ്ക്കുകയായിരുന്നു. അതിലൂടെയാണ് ദന തരംഗമായത്.

സ്നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ദന അന്തരിച്ചെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നിരവധി പേരാണ് ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.അതേസമയം ദനയുടെ അവസാന സ്നാപ് ചാറ്റ് വീഡിയോ അച്ഛൻ അവളുടെ മരണത്തിന് രണ്ട് മണിക്കൂർ മുമ്പ് ഓൺലൈനിൽ പങ്ക് വെച്ചിരുന്നു. അവളുടെ സഹോദരിമാരും അച്ഛനും ഷോപ്പിംഗ് നടത്തുന്നതാണ് വീഡിയോ.

Read more topics: snap chat, star, passess away
English summary
snap chat star passess away
topbanner

More News from this section

Subscribe by Email