Friday November 16th, 2018 - 1:44:pm
topbanner

മസാജിനായി ക്ഷണിച്ച് നഗ്നചിത്രങ്ങളെടുത്ത് പണംതട്ടല്‍; ദുബായില്‍ 7 സ്ത്രീകള്‍ പിടിയില്‍

NewsDesk
മസാജിനായി ക്ഷണിച്ച് നഗ്നചിത്രങ്ങളെടുത്ത് പണംതട്ടല്‍; ദുബായില്‍ 7 സ്ത്രീകള്‍ പിടിയില്‍

ദുബായ്: ദുബായില്‍ മസാജ് പാര്‍ലറിന്റെ പേരില്‍ പണംതട്ടുന്ന സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മസാജ് പാര്‍ലറിലെത്തുന്നവരെ നഗ്നചിത്രമെടുത്തും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഏഴു സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യക്കാരനായ ഒരു പരാതിക്കാരനില്‍ നിന്നും 60,000 ദിര്‍ഹവും മറ്റൊരാളില്‍ നിന്ന് 5,000 ദിര്‍ഹവുമാണ് യുവതികള്‍ തട്ടിയെടുത്തതെന്ന് റാഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് താനി ബിന്‍ ഗഹല്‍ടിയ പറഞ്ഞു.

ഒരു ഉസ്ബക്കിസ്ഥാന്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. ആഫ്രിക്കന്‍ സ്വദേശിനികളാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. മസാജ് പാര്‍ലറിലെത്തിയപ്പോള്‍ ആക്രമിച്ച് പണം തട്ടിയെന്നാണ് പരാതിയിലുള്ളത്.

പരാതികള്‍ ഏറിയപ്പോള്‍ ദുബായ് പൊലീസ് കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവരാണ് ഏഴു സ്ത്രീകളെ ഒരു അപാര്‍ട്ട്‌മെന്റില്‍ നിന്നും പിടികൂടിയത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അതേ സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Read more topics: woman, arrest, massage parlour, Dubai
English summary
Seven women arrested at illegal massage parlour in Dubai
topbanner

More News from this section

Subscribe by Email