Sunday September 23rd, 2018 - 10:22:pm
topbanner

സൗദിയിലെ മൊബൈല്‍ കടകളില്‍ ഇനി സ്വദേശികള്‍; മലയാളികള്‍ക്ക് ജോലി നഷ്ടമാകും

NewsDesk
സൗദിയിലെ മൊബൈല്‍ കടകളില്‍ ഇനി സ്വദേശികള്‍; മലയാളികള്‍ക്ക് ജോലി നഷ്ടമാകും

റിയാദ്: സ്വദേശിവത്കരണം നടത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പകുതി ജീവനക്കാരും ഇന്നുമുതല്‍ സ്വദേശികളായിരിക്കും.

റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ 50 ശതമാനം ജീവനക്കാരും സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് ഉത്തരവ്. തീരുമാനം നടപ്പാകുന്നതോടെ മലയാളികളുള്‍പ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമാകും.

പ്രത്യേക പരിശീലനം ലഭിച്ച 34,218 സൗദി സ്വദേശികള്‍ തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതില്‍ 21,844 പേര്‍ യുവാക്കളും 12,374 പേര്‍ യുവതികളുമാണ്.

വിദേശികള്‍ക്ക് പകരമായി സ്വദേശികളെ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പ്, മാനവ വിഭവശേഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടത്തെുന്നതിന്റെ ഭാഗമായി പരിശോധനക്ക് വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'മരണം എന്നെ കാണാന്‍ രാവിലെയാണ് എത്തുക'; ഫേസ്ബുക്ക് കുറിപ്പ് അറംപറ്റി

കോവളത്ത് മസാജിങ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; ദൃശ്യങ്ങള്‍ പുറത്ത്[വീഡിയോ]

അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

 

Read more topics: Saudi, mobile
English summary
50% Saudization of mobile industry rings in optimism
topbanner

More News from this section

Subscribe by Email