Monday February 18th, 2019 - 5:48:am
topbanner

സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന് മിഴിതുറക്കും; ആദ്യ ചിത്രം 'ബ്ലാക്ക് പാന്തര്‍'

rajani v
സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന് മിഴിതുറക്കും; ആദ്യ ചിത്രം 'ബ്ലാക്ക് പാന്തര്‍'

മൂന്നരപ്പതിറ്റാണ്ടിനു ശേഷം സൗദിക്കാര്‍ക്ക് ഇനി എല്ലാ വിലക്കുകളും മറികടന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം.ഏപ്രില്‍ 18നാകും സൗദിയിലെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുക. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ബ്ലാക്ക് പാന്തറാകും സൗദിയിലെ പ്രേക്ഷകരിലേക്ക് ആദ്യമെത്തുക.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ വേറെയും തുറക്കും. മാര്‍വല്‍ പുറത്തിറക്കുന്ന ബ്ലാക്ക് പാന്തര്‍ ആയിരിക്കും 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യചിത്രം.

അമേരിക്കന്‍ തിയേറ്റര്‍ കമ്ബനിയായ എഎംസി എന്റര്‍ടൈന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്.അതേസമയം, രാജ്യത്തിന്റെ പരമ്ബരാഗതവും ഇസ്ലാമിക മൂല്യങ്ങളും നിലനിര്‍ത്തുന്ന രീതിയിലാകും പുതിയ തീയേറ്റര്‍ എന്നാണ് വിവരം.

 

 

Viral News

Read more topics: saudi, theature, april eighteen
English summary
saudi theature april eighteen
topbanner

More News from this section

Subscribe by Email