Tuesday November 13th, 2018 - 8:12:am
topbanner

അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി

Jikku Joseph
അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.8ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യവെയ്ക്കുന്നതെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ പ്രത്യേക ഏജന്‍സി രൂപികരിച്ചു. സന്പൂര്‍ണ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിന് മന്ത്രിസഭാ  തീരുമാനിച്ചിരുന്നു. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ മേഘലകളിലാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

English summary
saudi new job opportunities
topbanner

More News from this section

Subscribe by Email