Tuesday February 19th, 2019 - 12:16:am
topbanner

പ്രവാസികള്‍ക്ക് ഇനി സുവര്‍ണ്ണ കാലം; അടിമുടി മാറ്റത്തിന് ഒരുങ്ങി സൗദി

Jikku Joseph
പ്രവാസികള്‍ക്ക് ഇനി സുവര്‍ണ്ണ കാലം; അടിമുടി മാറ്റത്തിന് ഒരുങ്ങി സൗദി

ജിദ്ദ: സൗദിയില്‍ വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി വിപുലമായ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ഉയര്‍ന്ന സേവനം ലഭ്യമാക്കുന്നതിനായി വിദേശികള്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

രാജ്യത്തുള്ള പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള മികച്ച സേവനം നല്‍കുക, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് മികച്ച നിലവാരം ഉറപ്പു വരുത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് വിദേശികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്ന തീരുമാനം ഉണ്ടായത്.

ഒപ്പം വിദേശികളുടെ സാംസ്‌കാരിക മൂല്യങ്ങള്‍ സ്വദേശികളുമായി പരസ്പരം പങ്കുവെക്കുന്നതിന് അനുയോജ്യമായ അവസരങ്ങളും ഒരുക്കും. കൂടാതെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി തൊഴില്‍, നഗര വികസനം, നവീകരണം, പാര്‍പിടം, യാത്രാ സംവിധാനം, കായികം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ വികനത്തിന്നായി 130 ബില്ല്യന്‍ റിയാല്‍ ചിലവഴിക്കും.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, താമസം തുടങ്ങിയ വിദേശികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും പദ്ധതിയുടെ ഭാഗമാണ്.

Viral News

English summary
saudi new decisions for the welfare of expatriates
topbanner

More News from this section

Subscribe by Email