Tuesday November 13th, 2018 - 12:38:pm
topbanner

സൗദിയില്‍ ഇനി ഇക്കാമ നമ്പര്‍ ഇല്ലാതെ ഫോണ്‍ റീചാര്‍ജിങ് സാധ്യം  

rajani v
സൗദിയില്‍ ഇനി ഇക്കാമ നമ്പര്‍ ഇല്ലാതെ ഫോണ്‍ റീചാര്‍ജിങ് സാധ്യം   

ജിദ്ദ: സൗദിയിലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ റീചാര്‍ജ് ചെയ്യുന്നതിന് ഇക്കാമ നല്‍കേണ്ടെന്ന് സൗദി കമ്മ്യുണിക്കേഷന്‍ ആന്റ് ഇന്‍ഫമേഷന്‍ ടെക്‌നോളജി കമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ ഇനിമുതല്‍ ഇക്കാമ നമ്പര്‍ നല്‍കാതെ കൂപ്പണ്‍ നമ്പര്‍ മാത്രം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. 2012 ജൂലൈ മുതലായിരുന്നു ഇക്കാമ നമ്ബര്‍ നിര്‍ബന്ധമാക്കിയിരുന്നത്.

വ്യാജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയുന്നതിനായിരുന്നു നടപടി.ജനുവരി മുതല്‍ വാറ്റ് നടപ്പാക്കി തുടങ്ങുന്നതുകൊണ്ട് ലാന്‍ഡ് ലൈന്‍ ഫോണ്‍ ബില്‍, ഇന്റര്‍നെറ്റ് പാക്കേജ്, മൊബെല്‍ഫോണ്‍, പെയ്ഡ് ആപ്ലിക്കേഷന്‍ തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം നികുതി കൂടുതല്‍ നല്‌കേണ്ടി വരും.
ജനുവരി ഒന്ന് മുതല്‍ 100 റിയാലിന് റീചാര്‍ജ് ചെയ്താല്‍ 95 റിയാല്‍ മാത്രമേ ലഭിക്കുകയുള്ളു.

 

Read more topics: saudi, mobile, recharge
English summary
saudi mobile recharge
topbanner

More News from this section

Subscribe by Email