Saturday September 22nd, 2018 - 2:52:pm
topbanner

സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ അച്ഛനമ്മമാരായി

rajani v
സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ അച്ഛനമ്മമാരായി

റിയാദ്: സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് അച്ഛനമ്മമാരായി. പതിനാലാം വയസ്സില്‍ വിവാഹിതനായ അലി അഖൈസിക്കും ഭാര്യയ്ക്കുമാണ് കുഞ്ഞ് പിറന്നത്. ഇവരുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസവം കഴിഞ്ഞ ദിവസം തബൂക്ക് മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു.വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് അലി അച്ഛനായത്.

മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അലി തന്നെയാണ് മകനോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. അലിയുടെ പിതാവ് മുഹമ്മദ് അല്‍ഖൈസിയും സന്തോഷം പങ്കിട്ട് രംഗത്ത് വന്നിട്ടുണ്ട്.

ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അലി അല്‍ഖൈസി. ബന്ധുവായ പെണ്‍കുട്ടിയെ ആണ് അലി വിവാഹം ചെയ്തിരുന്നത്. അധ്യാപകര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വിവാഹം ആഘോഷിക്കുന്ന അലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

Read more topics: saudi, minor, parents
English summary
saudi minor parents birth baby
topbanner

More News from this section

Subscribe by Email