Sunday November 18th, 2018 - 9:54:am
topbanner

യുഎസില്‍ മരിച്ച പിതാവിന്റെ ശവപ്പെട്ടി തുറന്ന സൗദി കുടുംബം ഞെട്ടി; സംഭവം എന്താണെന്നറിയാമോ

Jikku Joseph
യുഎസില്‍ മരിച്ച പിതാവിന്റെ ശവപ്പെട്ടി തുറന്ന സൗദി കുടുംബം ഞെട്ടി; സംഭവം എന്താണെന്നറിയാമോ

ദുബായ്: യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റു വാങ്ങിയ ശേഷം പെട്ടി തുറന്നു നോക്കിയ സൗദി കുടുംബം ഞെട്ടി. ശവപ്പെട്ടിയുടെ ഷിപ്പിങ്ങ് നമ്പറും യുഎസ് അധികൃതര്‍ നല്‍കിയ രേഖകളിലെ നമ്പറും ചേരുന്നില്ല എന്നതായിരുന്നു ആദ്യം ഉണ്ടായിരുന്ന പ്രശ്‌നം.

പെട്ടിയില്‍ സൗദി വംശജനായ പിതാവിനു പകരം ഒരു യുറോപ്യന്‍ മൃതശരീരമായിരുന്നു ഉണ്ടായിരുന്നത്. പിതാവിനെ നഷ്ട്ടപ്പെട്ട കുടുംബത്തിന് ഇതു വല്ലാത്തെ ദു:ഖം ഉണ്ടാക്കി. വാഷിങ്ടണ്ണില്‍ വച്ചാണു സൗദി സ്വദേശി മരിച്ചത്.

എന്നാല്‍ മരണാന്നന്തര ചടങ്ങുകള്‍ക്കു വേണ്ടി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നു മകന്‍ ബദാ അബു തലീബ് പ്രതികരിച്ചു. മൃതദേഹം ഏറ്റു വാങ്ങാന്‍ ബന്ധുക്കള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായത്.

പിതാവിന്റെ മൃതദേഹത്തിനായി ഇവര്‍ 20 ദിവസത്തെ തിരിച്ചില്‍ നടത്തി. ഒടുവില്‍ മറ്റൊരു രാജ്യത്തു നിന്നു സ്വന്തം പിതാവിന്റെ മൃതദേഹം ഇവര്‍ കണ്ടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മൃതദേഹം ലഭിച്ചത് ഏതു രാജ്യത്തു നിന്നാണ് എന്നു മക്കള്‍ വ്യക്തമാക്കിട്ടില്ല.

 

English summary
saudi family's shock on opening father’s coffin
topbanner

More News from this section

Subscribe by Email