Wednesday September 19th, 2018 - 1:13:am
topbanner
Breaking News

യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യന്‍ എംബസി; പാസ്പോര്‍ട്ട് കണ്ടുകെട്ടും

Jikku Joseph
യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യന്‍ എംബസി; പാസ്പോര്‍ട്ട് കണ്ടുകെട്ടും

സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി അറിയിച്ചു.

യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്. യമനിലേക്കുള്ള യാത്രയെ സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ യമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് തുടരും.

Read more topics: saudi, embassy, asks, indians, yemen
English summary
saudi embassy asks indians to not go to yemen
topbanner

More News from this section

Subscribe by Email