topbanner
Saturday December 16th, 2017 - 4:42:pm
topbanner
topbanner

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോ ഇന്ത്യയിലേക്കും എത്തുന്നു

Jikku Joseph
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോ ഇന്ത്യയിലേക്കും എത്തുന്നു

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രം തുറന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യവസായ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രത്തിനു ന്യൂഡല്‍ഹിയില്‍ തുടക്കം കുറിച്ചു. പെട്രോളിയം പ്രകൃതി വാതക മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി നിരവധി ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഡല്‍ഹിയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണം ആരംഭിച്ചത്.
ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ.

Read more topics: saudi, aramco, plugs, india, oil growth
English summary
saudi aramco plugs into indias oil growth
topbanner topbanner

More News from this section

Subscribe by Email