Monday April 23rd, 2018 - 3:04:pm
topbanner

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; മാസംതോറം 100 റിയാല്‍ ഫീ നല്‍കേണ്ടിവരും

NewsDesk
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; മാസംതോറം 100 റിയാല്‍ ഫീ നല്‍കേണ്ടിവരും

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ പുതിയ നിയമം വരുന്നു. 2017 ജൂലൈ മുതല്‍ വിദേശി ജോലിക്കാരുടെ കൂടെ കഴിയുന്നവര്‍ക്ക് 100 റിയാല്‍ ഫീ നല്‍കേണ്ടിവരും.

ഇഖാമ പുതുക്കുന്ന വേളയില്‍ 1200 റിയാല്‍ ഒന്നിച്ച് മുന്‍കൂറായി നല്‍കണം. 2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലെവി 2018ല്‍ വര്‍ഷത്തില്‍ 2400 റിയാലായും 2019ല്‍ വര്‍ഷത്തില്‍ 3600 റിയാലായും 2020ല്‍ 4800 റിയാലായും വര്‍ധിപ്പിക്കും.

ഇതോടെ സൗദിയിലെ വിദേശികള്‍ക്ക് ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി അടക്കേണ്ടിവരും. വിദേശ ജോലിക്കാര്‍ ഒരു വര്‍ഷം നല്‍കുന്ന 2400 ലെവിക്ക് പുറമെയാണിത്.

കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നതാണ് പുതിയ ഫീ. കൂടാതെ റീ എന്‍ട്രിക്ക് മാസത്തില്‍ 100 റിയാല്‍ എന്ന തോതില്‍ ഫീസ് ഏര്‍പ്പെടുത്തിയതും അധികബാധ്യതക്ക് കാരണമാവും.

പഠനം, ചികിത്സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദീര്‍ഘ അവധിക്ക് നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങള്‍ക്ക് സൗദിയില്‍ ഇഖാമ നിലനിര്‍ത്താന്‍ 1200 റിയാല്‍ വാര്‍ഷിക ലെവിക്ക് പുറമെ റീഎന്‍ട്രി ഫീസായും 1200 റിയാല്‍ നല്‍കും.

മന്ത്രിസഭയുടെ ബജറ്റ് പ്രഖ്യാപനം പുറത്തുവന്നയുടന്‍ ഭാര്യക്കും മക്കള്‍ക്കും പുതിയ നിയമം ബാധകമാവില്ലെന്നായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കുടുംബ വിസയിലുള്ള എല്ലാ അംഗങ്ങള്‍ക്കും പുതിയ ഫീ നിര്‍ബന്ധമാണെന്ന പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.

Read more topics: Saudi Arabia, fee
English summary
Saudi Arabia's new expat fees

More News from this section

Subscribe by Email