Wednesday September 26th, 2018 - 10:33:am
topbanner

സംഗീത പരിപാടിക്കിടെ ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിച്ച സൗദിയുവതി അറസ്റ്റില്‍

rajani v
സംഗീത പരിപാടിക്കിടെ ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിച്ച സൗദിയുവതി അറസ്റ്റില്‍

റിയാദ്: സംഗീതപരിപാടിക്കിടെ വേദിയില്‍ കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.സംഗീത പരിപാടി നടക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ യുവതി മൊഹന്‍ദിസിനെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.

യുവതിയുടെ അപ്രതീക്ഷിതമായ സമീപനത്തിനു ശേഷവും മൊഹന്‍ദിസ് തന്റെ സംഗീത പരിപാടി തുടര്‍ന്നു. അന്യപുരുഷനൊപ്പം പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

പൊതു സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്.ഫുട്ബോള്‍ കാണാന്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം കിട്ടിയത് അടുത്തിടെയാണ്. സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശവും കഴിഞ്ഞമാസമാണ് അനുവദിച്ചു കിട്ടുന്നത്.

 

English summary
saudi arabia woman arrested for hugging male singer
topbanner

More News from this section

Subscribe by Email