Wednesday September 26th, 2018 - 8:23:pm
topbanner

പരിപാടിക്കിടെ വേദിയില്‍ ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ അറസ്റ്റ് ചെയ്തു

NewsDesk
പരിപാടിക്കിടെ വേദിയില്‍ ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതിയെ അറസ്റ്റ് ചെയ്തു

റിയാദ്: അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസിനെ സംഗീതപരിപാടിക്കിടയില്‍ വേദിയിലേക്ക് കയറി കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍.

ബന്ധത്തില്‍പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയയാക്കും.

വെള്ളിയാഴ്ചയാണ് സംഭവം. വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ മൊഹന്‍ദിസിനെ കെട്ടിപ്പിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇറാഖ് സ്വദേശിയായ മൊഹന്‍ദിസിന് സൗദിഅറേബ്യ പൗരത്വമുണ്ട്.

നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളിലൂടെയാണ് ഫുട്ബോള്‍ കാണാനും പൊതു പരിപാടികളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനുമൊക്കെയുള്ള അവസരങ്ങള്‍ ലഭിക്കുന്നത്. സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് കഴിഞ്ഞമാസം ലഭിക്കുന്നത്.

English summary
Saudi Arabia woman 'arrested for hugging' singer Majid al-Mohandis
topbanner

More News from this section

Subscribe by Email