Monday July 23rd, 2018 - 5:26:pm
topbanner
Breaking News

സൗദിയില്‍ അനുവദിച്ചിരുന്ന തൊഴില്‍ വിസയുടെ കാലാവധി കുറച്ചു

Jikku Joseph
സൗദിയില്‍ അനുവദിച്ചിരുന്ന തൊഴില്‍ വിസയുടെ കാലാവധി  കുറച്ചു

സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി സൗദിയില്‍ കുറച്ചു. രണ്ട് വര്‍ഷ കാലാവധി ഉണ്ടായിരുന്ന വിസയാണ് ഇപ്പോള്‍ ഒരുവര്‍ഷ കാലാവധിയായി കുറച്ചത്. തീരുമാനത്തിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഗവണ്‍മെന്റ് മേഖലകളിലും വീട്ടു തൊഴിലാളികള്‍ക്കുമുള്ള വിസകള്‍ക്ക് ഈ കുറവ് ബാധകമല്ല. അത്തരം വിസകള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസയുടെ എണ്ണം കുത്തനെ താഴ്ന്നിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറവ് വിസ രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമാണ്. 12 ശതമാനത്തിന്റെ കുറവാണ് വിസ ഇഷൃൂചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 14 ലക്ഷം വിസകളാണ് 2016 വര്‍ഷത്തില്‍ അനുവദിച്ചത്.

Read more topics: saudi arabia, reduced, work visa
English summary
saudi arabia has reduced its term of work visa
topbanner

More News from this section

Subscribe by Email