Thursday October 18th, 2018 - 6:59:am
topbanner
Breaking News

സ്ത്രീകള്‍ക്കും ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കു വാതില്‍ തുറന്ന് സൗദി

Jikku Joseph
സ്ത്രീകള്‍ക്കും ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കു വാതില്‍ തുറന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളുടെ വാതില്‍ വെള്ളിയാഴ്ച മുതല്‍ ഇനി വനിതകള്‍ക്കു മുന്നില്‍ തുറക്കും. തലസ്ഥാനമായ റിയാദില്‍ ഈ മാസം 12-ന് അല്‍ അഹ്ലി- അല്‍ ബാറ്റിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ആദ്യ കളി തലസ്ഥാനമായ റിയാദിലെയും രണ്ടാമത്തേത് ജിദ്ദയിലെയും മൂന്നാമത്തേത് ദമാമിലെയും സ്റ്റേഡിയത്തിലാണ് നടക്കുക. വനിതകളായ ഫുട്ബാള്‍ ആരാധകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥാനാ മുറി അടക്കമുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. പുകവലിക്കേണ്ടവര്‍ക്കായി പ്രത്യേക പുകവലി മേഖലയും സ്റ്റഡിയങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സൗദിയുടെ പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി സൗദിയിലെ വിവിധ മേഖലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് ആദ്യമായാണ് സ്ത്രീകള്‍ക്കു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്. അടുത്തിടെ കടുത്ത നിയന്ത്രണങ്ങളില്‍ സൗദി ഭരണകൂടം അയവുവരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂണില്‍ സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.

English summary
saudi arabia allows women into stadium as it steps up reforms
topbanner

More News from this section

Subscribe by Email