Thursday November 15th, 2018 - 11:24:pm
topbanner

ദിര്‍ഹം 19 രൂപയിലേക്ക്; കേരളത്തിലേക്ക് പ്രവാസി പണമയക്കുന്നത് വര്‍ധിച്ചു

NewsDesk
ദിര്‍ഹം 19 രൂപയിലേക്ക്; കേരളത്തിലേക്ക് പ്രവാസി പണമയക്കുന്നത് വര്‍ധിച്ചു

ദുബായ്: ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിയുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ നിക്ഷേപം വര്‍ധിച്ചു. ഒരു ദിര്‍ഹത്തിന് 18.63 രൂപവരെ വര്‍ധിച്ചു. ഇത് ഉടന്‍ 19 രൂപയാകുമെന്നാണ് സൂചന.

മറ്റു ജിസിസി കറന്‍സികളിലും ആനുപാതിക വര്‍ധനയുണ്ട്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചു. നിരക്ക് പതിനെട്ടിന് മുകളിലേക്ക് കയറിയതോടെ തന്നെ ഇന്ത്യയിലേക്ക് പണം അയച്ചവരുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്ക് സംഭവിച്ച വ്യതിയാനമാണ് പ്രവാസികള്‍ക്ക് ദിര്‍ഹത്തില്‍ ആനുകൂല്യമായിവന്നിരിക്കുന്നത്. ഡോളറുമായുള്ള വിനിമയമൂല്യമാകട്ടെ ഇപ്പോള്‍ 68.34 രൂപയിലാണ്. കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവുംകുറവാണിത്.

എണ്ണ വില ഉയരുന്നതും ഓഹരി വിപണികളിലെ തളര്‍ച്ചയും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് രൂപയ്ക്ക് വിനയായത്. യൂറോയും പൗണ്ടും ഉള്‍പ്പെടെ ഒട്ടുമിക്ക കറന്‍സികളും ദുര്‍ബലമായിട്ടുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെങ്കിലും ബാങ്ക് വായ്പയെടുത്ത പ്രവാസികള്‍ക്കെല്ലാം ഇതു നല്ല അവസരമായാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടുവര്‍ഷംമുന്‍പ് ദിര്‍ഹത്തിന് 18 രൂപയിലേറെ വിലയുണ്ടായിരുന്നെങ്കിലും കുറേയായി അത് 17 രൂപയോളം മാത്രമായിരുന്നു. 16.40 വരെ ആയ സന്ദര്‍ഭങ്ങളുമുണ്ട്. ഡോളറുമായുള്ള വിനിമയമൂല്യം 70 രൂപയിലെത്തിയാല്‍ ഒരു ദിര്‍ഹത്തിന് 19.12 രൂപ വരെയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

Read more topics: Rupee, US, Dollar
English summary
Rupee Falls To 18- Month Low Against US Dollar
topbanner

More News from this section

Subscribe by Email