Friday November 16th, 2018 - 5:18:am
topbanner

രൂപ ആറുമാസത്തിനിടയിലെ താഴ്ന്ന നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം

NewsDesk
രൂപ ആറുമാസത്തിനിടയിലെ താഴ്ന്ന നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ആറ് മാസത്തിനിടയിലെ താഴ്ന്ന നിലയിലെത്തിയപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് നേട്ടമായി.

ഒരു ഡോളറിനെതിരെ രൂപയുടെ വിനമയ മൂല്യം 65.75 ആണ്. 2017 മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. രാജ്യത്ത് മാന്ദ്യമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഓഹരി വിപണികളില്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാകുന്നത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതും രൂപക്ക് തിരിച്ചടിയായി.

ഓഹരി വിപണിയില്‍ ബുധനാഴ്ചയും വന്‍ നഷ്ടം നേരിട്ടു. ബോംബൈ സൂചിക സെന്‍സെക്‌സ് 439.95 പോയിന്റ് താഴ്ന്ന് 32.159.81ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 135.75 പോയിന്റ് താഴ്ന്ന് 9,735.75ല്‍ വ്യാപാരമവസാനിപ്പിച്ചു.

യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 18 രൂപയ്ക്കടുത്തെത്തിയതോടെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പണമയക്കുന്നത് വര്‍ദ്ധിച്ചു. നിലവിലെ സാഹചര്യത്തില്‍ രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നതിനാല്‍ അടുത്തമാസം ആദ്യം നാട്ടിലേക്കുള്ള പണം വരവില്‍ വന്‍ വര്‍ദ്ധയുണ്ടായേക്കും.

Read more topics: Rupee, US, dollar
English summary
Rupee closes at fresh six-month low against US dollar
topbanner

More News from this section

Subscribe by Email