topbanner
Thursday November 23rd, 2017 - 9:11:am
topbanner
Breaking News

ദുബായില്‍ 2000 കോടി രൂപ മുതല്‍ മുടക്കില്‍ ലുലു ഷോപ്പിങ് മാളിന് തറക്കല്ലിട്ടു

NewsDesk
ദുബായില്‍ 2000 കോടി രൂപ മുതല്‍ മുടക്കില്‍ ലുലു ഷോപ്പിങ് മാളിന് തറക്കല്ലിട്ടു

ദുബായ്: എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാളിന് ദുബായ് സിലിക്കണ്‍ ഒയാസിസില്‍ തറക്കല്ലിട്ടു. ഒരു ബില്യന്‍ ദിര്‍ഹം (2000 കോടി രൂപ) മുതല്‍മുടക്കിലാണ് മാള്‍ പൂര്‍ത്തിയാവുക.

യു.എ.ഇ. സിവില്‍ ഏവിയേഷന്റെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും ചെയര്‍മാനായ ശൈഖ് അഹമദ് ബിന്‍ സയീദ് അല്‍ മക്തൂമാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

ദുബായ് എക്‌സ്‌പോ 2020ന്റെ പ്രാരംഭമായി പണിയുന്ന മാളിന് 23 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. സിലിക്കണ്‍ മാള്‍ എന്ന പേരില്‍ ഉയരാന്‍ പോകുന്ന വാണിജ്യ വിനോദ കേന്ദ്രം ദുബായിയുടെ പ്രധാന കേന്ദ്രമായി മാറും.

2020 ആദ്യ പാദത്തില്‍ തന്നെ മാള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. 2020 ഒക്ടോബറിലാണ് എക്‌സ്‌പോ തുടങ്ങുന്നത്.

രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുമായിരിക്കും പുതിയ മാളിന്റെ പ്രധാന ആകര്‍ഷണം.

മുന്നൂറിലേറെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, 70,000 ചതുരശ്ര അടിയില്‍ വിനോദ കേന്ദ്രങ്ങള്‍, 12 സിനിമാ സ്‌ക്രീനുകള്‍, അമ്പതിലേറെ ഭക്ഷണശാലകള്‍ എന്നിവയും മാളിലുണ്ടാകും. മൂവായിരം കാറുകള്‍ക്കായി മേല്‍ക്കൂരയുള്ള പാര്‍ക്കിങ് സംവിധാനവും ഉണ്ടാകും.സൗരോര്‍ജം ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലായിരിക്കും നിര്‍മാണം.

ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിറ്റിയുടെ കീഴിലുള്ള ഫ്രീസോണ്‍ ടെക്‌നോളജി പാര്‍ക്കിന്റെ ചെയര്‍മാന്‍ കൂടിയായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമിനൊപ്പം െവെസ് ചെയര്‍മാനും സി.ഇ.ഒ.യുമായ ഡോ. മൊഹമ്മദ് അല്‍സറൂണി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

English summary
Retailer Lulu to develop new Dhs1bn mall at Dubai’s Silicon Oasis
topbanner topbanner

More News from this section

Subscribe by Email