Sunday August 18th, 2019 - 10:54:pm
topbanner
topbanner

ബലാത്സംഗ കേസില്‍ സിറോ മലബാര്‍ വൈദികന്‍ ലണ്ടനില്‍ അറസ്റ്റില്‍

JB
ബലാത്സംഗ കേസില്‍ സിറോ മലബാര്‍ വൈദികന്‍ ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: ബലാത്സംഗ കേസില്‍ സിറോ മലബാര്‍ വൈദികനെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. കിങ് എഡ്വേര്‍ഡ് അവന്യുവിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലെ വൈദികന്‍ ഫാ ടോബി ദേവസ്യയെയാണ് അറസ്റ്റ് ചെയ്തത്. പള്ളിയിലെത്തിയ വൃദ്ധയെ കടന്നുപിടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

പള്ളിയിലെത്തിയ വൃദ്ധ വൈദികനോട് കുറച്ചേറെ സമയം സംസാരിച്ചശേഷം മടങ്ങിപ്പോകാന്‍ തുടങ്ങവെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാ ടോബി വൈദിക ജീവിതത്തിന്റെ അഞ്ചാം വാര്‍ഷികം കഴിഞ്ഞ വര്‍ഷമാണ് ആഘോഷിച്ചതെന്ന് പള്ളിയുടെ പേസ്ബുക്ക് പേജിനെ ഉദ്ധരിച്ച് 'ലണ്ടന്‍ ഫ്രീ പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ഫാ ടോബി ദേവസ്യ പള്ളിയുടെ ചുമതലയേറ്റെടുത്തിട്ട് ഒരുവര്‍ഷമായെന്ന് ഇടവകാംഗമായ പയസ് ജോസഫ് പറഞ്ഞു. ടോബിക്കു കീഴില്‍ ഇവടവകക്കാര്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദികനെ അറസ്റ്റ് ചെയ്തപ്പോള്‍ താന്‍ പള്ളിയിലുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഫാ ടോബി ദേവസ്യയെ ജൂണ്‍ 24ന് ലണ്ടന്‍ കോടതിയില്‍ ഹാജരാക്കും.

 

English summary
priest arrested in londan in rape case
topbanner

More News from this section

Subscribe by Email