Wednesday February 20th, 2019 - 7:20:pm
topbanner

പ്രവാസിഭാരതി (കേരള) പുരസ്‌കാരം സന്തോഷ് കരിമ്പുഴയ്ക്ക്

NewsDesk
പ്രവാസിഭാരതി (കേരള) പുരസ്‌കാരം സന്തോഷ് കരിമ്പുഴയ്ക്ക്

2016-ലെ പ്രാവാസി ഭാരതി (കേരള) അവാര്‍ഡ് സന്തോഷ് കരിമ്പുഴയ്ക്ക്. പത്രപ്രവര്‍ത്തന രംഗത്തും, ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസിലോകത്തിനു നല്കിയതിനെ പരിഗണിച്ചാണ് അവാര്‍ഡിനു തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വംശീയ ചേരി തിരിവുകള്‍, പ്രവാസി ഇന്ത്യന്‍ സമൂഹത്തിനെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ ഇതിനെയെല്ലാം ആധാരമാക്കി ഒട്ടേറെ ലേഖനങ്ങളും, വാര്‍ത്തകളും, ഡോക്യുമെന്ററികളും സന്തോഷിന്റേതായി വന്നിട്ടണ്ട്്. വിദേശ മാദ്ധ്യമങ്ങളിലും, കേരളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.

പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും, സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്്. 2009-ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റ് വലില്‍ സന്തോഷ് കരിമ്പുഴ രചനയും, സംവിധാനവും നിര്‍വ്വഹിച്ച മുണ്ടൂരിന്റെ കഥാവഴികള്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുള്‍പ്പെടെ ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (GOPIO) അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Viral News

English summary
pravasi barathi award, santhosh karimpuzha
topbanner

More News from this section

Subscribe by Email