topbanner
Saturday November 25th, 2017 - 10:54:am
topbanner
Breaking News

പ്രവാസി മലയാളി ഫെഡറേഷൻ റൗദ യൂണിറ്റ് രൂപികരിച്ചു

suvitha
പ്രവാസി മലയാളി ഫെഡറേഷൻ റൗദ യൂണിറ്റ് രൂപികരിച്ചു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ് ) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് റൗദ യൂണിറ്റ് രൂപികരിച്ചു. മലാസിലെ ഭാരത് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ അസ്‌ലം പാലത്ത് ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളത്തിന്റെ അദ്യക്ഷതയിൽ ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂർ യൂണിറ്റ് ഉദഘാടനം ചെയ്തു. ജി. സി. സി കോഡിനേറ്റർ റാഫി പാങ്ങോട് സംഘടനയെ പരിചയപ്പെടുത്തി.

ബിജു ജോസിന് അംഗ്വത്വം നൽകികൊണ്ട് മെമ്പർഷിപ് വിതരണ ഉദ്‌ഘാടനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ അബ്ദുൽ നാസർ നിർവ്വഹിച്ചു. സവാദ് അയത്തിൽ, ഷരിഖ് തൈക്കണ്ടി, ഷാജഹാൻ കല്ലമ്പലം, സോണി കുട്ടനാട്, റഹിം പാലത്ത്, ജോർജ് മാക്കുളം, റിയാദ് പി എം എഫ് വനിത സംഗം ഭാരവാഹികളായ ഷീല രാജു, ആനി വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭാരവാഹികളായി സലിം വലിലപ്പുഴ (കൺവീനർ ), അലി.എ. കെ. റ്റി (ജോയിന്റ് കൺവീനർ )റഹിം പാലത്ത് (കൺവീനർ, ജീവകാരുണ്യം ), ആച്ചി നാസർ (ജോയിന്റ് കൺവീനർ ), നസീർ തൈക്കണ്ടി (ട്രഷർ )റൗഫ് ആലപ്പാട്ട് (പി. ആർ. ഒ ) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷൗക്കത്ത് വാലിലപ്പുഴ, സുബൈർ, സത്താർ മംഗലാലാപുരം, രാധാകൃഷ്ണൻ പാലത്ത്, അബ്ദുൽ ഖാദർ, ഹസ്സൻ അരീക്കോട്, ജയരാജൻ, ജോമോൻ പത്താനാപുരം, ജാഫർ അരീക്കോട്, അൻഷാദ് എടപ്പാൾ, ഹബീബ് കൊണ്ടോട്ടി, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും അലി എ. കെ. റ്റി നന്ദിയും പറഞ്ഞു. ആച്ചി നാസറിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.

English summary
pravasi Malayalee Federation formed the Rauda unit
topbanner topbanner

More News from this section

Subscribe by Email