Tuesday March 19th, 2019 - 4:02:pm
topbanner
topbanner

സ്മാര്‍ട്ട് സിറ്റി പദ്ധതി 2021-ല്‍ പൂര്‍ത്തിയാക്കും: പിണറായി വിജയന്‍

Jikku Joseph
സ്മാര്‍ട്ട് സിറ്റി പദ്ധതി 2021-ല്‍ പൂര്‍ത്തിയാക്കും: പിണറായി വിജയന്‍

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി 2021-ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച ഉറപ്പ് ടീംകോം അധികൃതര്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയെ കൂടാതെ കൂടുതല്‍ മേഖലകളിലെ പങ്കാളിത്തതിന് ദുബായി ഗോള്‍ഡിംഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയുര്‍വേദവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യുഎഇയില്‍ ആരംഭിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി പുനരധിവാസം, പ്രവാസി ക്ഷേമ പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പുരോഗതി ദുബായി ഗോള്‍ഡിംഗ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ ഒരുവര്‍ഷം മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ദുബായി ഗോള്‍ഡിംഗ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഐടിയെ കൂടാതെ ആയുര്‍വേദം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തത്തിന് ദുബായി ഹോള്‍ഡിംഗ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഷാര്‍ജയില്‍ പ്രവാസി മലയാളികള്‍ക്ക് താമസിക്കുന്നതിനായി ഫാമിലി സിറ്റി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മുന്നില്‍ വെച്ചിട്ടുണ്ട്. നിര്‍ദ്ദേശത്തോട് അനുകൂലമായാണ് ഷാര്‍ജ ഭരണാധികാരി പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Viral News

English summary
pinarayi says that smart city project will finsh 2021
topbanner

More News from this section

Subscribe by Email