Sunday May 26th, 2019 - 3:03:am
topbanner
topbanner

ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരിയെ മര്‍ദിച്ച അറബ് നടിക്ക് 10,000 ദിര്‍ഹം പിഴ

RA
ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരിയെ മര്‍ദിച്ച അറബ് നടിക്ക് 10,000 ദിര്‍ഹം പിഴ

ദുബായ്: തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് 12 വയസുകാരിയെയും കുടുംബത്തെയും കൈയേറ്റം ചെയ്ത കേസിൽ അറബ് നടിക്ക് ദുബായ് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ നടി സെന (38)യാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു കേസിന് ആസ്‍പദമായ സംഭവം. പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ അനുമതിയില്ലാതെ തന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് കുട്ടിയുടെ

കുടുംബവുമായി നടിയും സഹോദരിയും തര്‍ക്കിക്കുകയും കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് നടിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഫോട്ടെയെടുത്തെന്നാരോപിച്ച് കുട്ടിയെ മര്‍ദിച്ച വിവരം ഹോട്ടലിലെ മറ്റ് അതിഥികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് നടിയുടെ ഫോട്ടോകള്‍ ഒന്നും കുട്ടി എടുത്തിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ സ്വകാര്യതാ ലംഘനം ആരോപിച്ച് നടി നല്‍കിയ പരാതി റദ്ദാക്കിയിരുന്നു.

Read more topics: photo issue, court, action
English summary
photo issue court action
topbanner

More News from this section

Subscribe by Email