Sunday June 24th, 2018 - 4:26:pm
topbanner
Breaking News

ഒമാനെയും യെമനെയും വിറപ്പിച്ച് മേകുനു, രണ്ട് ഇന്ത്യാക്കാരടക്കം പത്ത് മരണം  

rajani v
ഒമാനെയും യെമനെയും വിറപ്പിച്ച് മേകുനു, രണ്ട് ഇന്ത്യാക്കാരടക്കം പത്ത് മരണം   

സലാല: ഒമാനെയും യെമനെയും വിറപ്പിച്ച മേകുനു ചുഴലിക്കാറ്റില്‍ മരണം പത്തായി. യെമനില്‍ ഏഴ് പേരും ഒമാനില്‍ മൂന്ന് പേരുമാണ് മരിച്ചത്. യെമനില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.പന്ത്രണ്ടുകാരിയടക്കും മൂന്ന് പേരാണ് ഒമാനില്‍ മരിച്ചത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്നാണ് പന്ത്രണ്ടുകാരി മരിച്ചത്. 50000ഓളം ഇന്ത്യാക്കാര്‍ താമസിക്കുന്ന സലാല മേഖലയില്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.

അതേസമയം കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നേവി കപ്പലും ഒമാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഐ.എന്‍,എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബയില്‍ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്.

ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഇന്ത്യയുടെ ഈ നേവി കപ്പലുകള്‍. ഇന്ത്യ- ഒമാന്‍ നാവിക സഹകരണത്തിന്റെ കൂടി ഭാഗമായാണ് അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കപ്പലുകളുടെ വരവ്.

 

Read more topics: oman, mehanu, storm
English summary
oman mehanu storm

More News from this section

Subscribe by Email