Tuesday September 25th, 2018 - 1:29:am
topbanner

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

NewsDesk
ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം;  ഭര്‍ത്താവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മരണത്തില്‍ ഭര്‍ത്താവ്‌ ഉള്‍പ്പെടെ മൂന്നു പേര്‍ കസ്‌റ്റഡിയില്‍. ഭര്‍ത്താവ്‌ ലിന്‍സണെയും അയല്‍വാസിയായ പാക്കിസ്‌താന്‍ പൗരനേയുമാണു പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്‌. ചോദ്യം ചെയ്യാനാണു ഭര്‍ത്താവ്‌ ലിന്‍സണെ കരുതല്‍ കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നു വിദേശകാര്യ വാക്‌താവ്‌ വികാസ്‌ സ്വരുപ്‌ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) കഴിഞ്ഞദിവസം വെടിയേറ്റ് മരിച്ചത്.

ഗര്‍ഭിണിയായ ഇവര്‍ക്ക് ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റതായി പരിശോധനയില്‍ വ്യക്തമായി. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

ഏഴുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു. സലാലയിലെ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നഴ്‌സായിരുന്നു ചിക്കു. ലിന്‍സണും ഇവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്. നാല് വര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭര്‍ത്താവ് ലിന്‍സന്‍.

ഇതോ വികസനം; വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി

സലാലയിലെ കൊലപാതകം; മകളെ പ്രസവത്തിനായി കാത്തിരുന്ന വീട്ടിലെത്തിയത് ദു:ഖ വാര്‍ത്ത

Read more topics: Pregnant, nurse, death, salala, Muscat
English summary
oman malayali nurse, chiku murder case, husband, police custody
topbanner

More News from this section

Subscribe by Email