Thursday June 27th, 2019 - 5:52:am
topbanner
topbanner

92 ലേറെ സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കുന്നു

RA
92 ലേറെ സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കുന്നു

ഒമാന്‍: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാര്‍ച്ച്‌ 30 വരെ ഒമാന്‍ എയര്‍ 92 ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇതോപ്യയില്‍ ബോയിങ് 737 മാക്സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ തീരുമാനം.

ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈന്‍, ബാംഗ്ലൂര്‍, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സര്‍വീസുകള്‍ ആണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്.

മാര്‍ച്ച്‌ 30 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാന്‍ ഉള്ള ഇതര മാര്‍ഗം കമ്ബനി അധികൃതര്‍ ഒരുക്കി.ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്ബനിയുടെ കോള്‍ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Read more topics: oman air, nintytwo, service
English summary
oman air nintytwo service
topbanner

More News from this section

Subscribe by Email