Wednesday February 20th, 2019 - 5:13:pm
topbanner

സൗദിയില്‍ മാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

suji
സൗദിയില്‍ മാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

സൗദി അറേബ്യയില്‍ മാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസങ്ങളില്‍ 5.12 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

ആദ്യപാദത്തില്‍ 199500 പേരും രണ്ടാം പാദത്തില്‍ 313000 തൊഴിലാളികളുമാണ് തൊഴില്‍ രഹിതരായത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാരുടെ തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം 5.86 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 18 മാസത്തിനിടെ 11 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ പോയി. കഴിഞ്ഞ വര്‍ഷം ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 9.86 ലക്ഷമാണ്. എന്നാല്‍ ഈ വര്‍ഷം രണ്ടാംപാദത്തെ കണക്കുകള്‍ പ്രകാരമിത് 91.29 ലക്ഷമായി കുറഞ്ഞു.

 

Viral News

Read more topics: nri, lost job, saudi
English summary
nri lost jobs in saudi
topbanner

More News from this section

Subscribe by Email