Wednesday May 23rd, 2018 - 8:22:pm
topbanner

എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം സ്മാര്‍ട് ഫോണ്‍

Jikku Joseph
എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം സ്മാര്‍ട് ഫോണ്‍

ദുബായ്: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-3ല്‍ ഏര്‍പ്പെടുത്തി. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ പാസ്‌പോര്‍ട്ടിനും എമിഗ്രേറ്റ്‌സ് ഐ.ഡിക്കും പകരം ഇനി എമിറേറ്റ് സ്മാര്‍ട് വാലെ ആപ്പുള്ള സ്മാര്‍ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.

എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. നിര്‍ഗമന സമയത്ത് ഒരു യാത്രക്കാരന്‍ ഒമ്പതിനും 12-നുമിടയില്‍ സെക്കന്‍ഡുകള്‍ ഇതുമൂലം ലാഭിക്കാം. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ വിമാനത്താവളമാണ് ദുബായിലേത്.

English summary
no need of passport for emigration prosses smart phone is enough

More News from this section

Subscribe by Email