Sunday September 23rd, 2018 - 12:34:am
topbanner

നിപ്പ ഭീതിയിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തിയ ആരോഗ്യ മന്ത്രിക്ക് ന്യൂയോർക്കിൽ സ്വീകരണം

Aswani
നിപ്പ ഭീതിയിൽ നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തിയ ആരോഗ്യ മന്ത്രിക്ക് ന്യൂയോർക്കിൽ സ്വീകരണം

ന്യൂയോർക്: കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ,നോർക്ക വൈസ് ചെയർമാൻ വരദരാജൻ, വനിതാ കമ്മീഷൻ മെമ്പർ ഷഹിതാ കാമാൽ, അഡ്വ. സനൽ കുമാർ എന്നിവർക്ക് ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ (അല )നേതൃത്വത്തിൽ യോങ്കേഴ്സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് ജൂലൈ 14 നു വൈകിട്ട് 5.30 ന് സ്വീകരണം നൽകും.

 നിപ്പ വൈറസ് ഭീതിക്കിടയിലും അടിപതറാതെ ശക്തമായ നിലപാടുകളില്‍ ഉറച്ചു നിന്ന് കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ എല്ലാ മലയാളികളുടെയും അഭിമാനമാണ്. രോഗ സാധ്യതകളെ തൃണവല്‍ക്കരിച്ചു ഒരു പടനായികയുടെ ആര്‍ജ്ജവത്തോടെ വഴിവിളക്കായി നമുക്ക് മുന്നില്‍ നിന്ന ഈ ധീരവനിത, ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയ ആരോഗ്യ മന്ത്രിയെ നേരിൽ കാണാനും , സംവദിക്കാനുമാണ് അല അവസരം ഒരുക്കുന്നത്.

എല്ലാ മലയാളിസ്നേഹിതരെയും ഈ സ്വീകരണ യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി അലക്ക് വേണ്ടി ഡോ. ജേക്കബ് തോമസ്, ടെറൻസൺ തോമസ് എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഡോ. ജേക്കബ് തോമസ് (718) 406-2541, ടെറൻസൺ തോമസ് (914)255-0176 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

English summary
health minister k k shylaja who protest against nipah virus to save people in kerala will welcomed in new york
topbanner

More News from this section

Subscribe by Email