Wednesday November 14th, 2018 - 9:44:pm
topbanner

ദുബായില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

Jikku Joseph
ദുബായില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇത്തവണ പുതുവത്സരാഘോഷത്തിന് നിയന്ത്രണങ്ങളുമായി ദുബായ്. പുതുവര്‍ഷ ആഘോഷത്തിനു വേണ്ടി ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ കൊണ്ടു വരാന്‍ പാടില്ലെന്നു ദുബായ് പോലീസ് അറിയിച്ചു.

വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കുന്നത്. ആളുകള്‍ ബാഗുമായി വന്നാല്‍ ഇതു കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇതു ആളുകളെ ഒഴുക്കിനു പ്രതികൂലമായി മാറും. ഇത്തവണ ബുര്‍ജ് ഖലീഫയുടെ പരിസരത്തേക്ക് വൈകിട്ട് നാലോടെ തന്നെ ഗതാഗതം നിയന്ത്രിക്കും. രാത്രി പത്തോടെ മെട്രോ ഗതാഗതം അവസാനിപ്പിക്കുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
new year celebrations restrictions in dubai
topbanner

More News from this section

Subscribe by Email