Sunday November 18th, 2018 - 7:56:pm
topbanner

സൗദിയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടി; ഉടന്‍ തന്നെ പണി പോകും

PC NEETHU
സൗദിയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടി; ഉടന്‍ തന്നെ പണി പോകും

ജിദ്ദ: സ്വദേശിവത്കരണം പടിപടിയായി നടപ്പിലാക്കുമ്പോള്‍ പ്രവാസികളുടെ നെഞ്ചില്‍ തീയാണ്. സ്‌കൂള്‍ ബസ്സുകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ അടുത്ത നടപടി. ഈ മേഖലയില്‍ മലയാളികളടക്കം നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്.

അടുത്ത വര്‍ഷം മുതല്‍ സൗദ്യയിലെ സ്‌കൂള്‍ ബസ് ജീവനക്കാര്‍ സ്വദേശിക്കളായിരിക്കണം എന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസ്സില്‍ തന്നെയാണോ യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളിന്റെ ഔദ്യോഗിക വാഹന ചിലവ് വര്‍ധിച്ചു വരുന്നത് കാരണം പല വിദ്യാര്‍ത്ഥികളും സ്വകാര്യ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിര്‍ദേശം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Read more topics: nationalization,school, bus, job
English summary
nationalization of school bus job
topbanner

More News from this section

Subscribe by Email