Friday May 25th, 2018 - 6:51:am
topbanner

ഈ വർഷം മോദി കുവൈത്ത് സന്ദർശിച്ചേക്കും

fasila
ഈ വർഷം മോദി കുവൈത്ത് സന്ദർശിച്ചേക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം കുവൈത്ത് സന്ദർശിക്കാൻ സാധ്യത. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ രണ്ട് ദിവസം കുവൈത്ത് സന്ദർശിച്ചത് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ടാണെന്നാണു ലഭിക്കുന്ന സൂചന. ഈ വർഷം മധ്യത്തോടെ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം ഉണ്ടായേക്കുമെന്നാണു കരുതുന്നത്.

ഈ വർഷം മധ്യത്തോടെ നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നുണ്ട്. മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഈ മാസം ആദ്യം അജിത് ഡോവൽ ജറൂസലേമിൽ ഇസ്രയേലിലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അജിത് ഡോവലിന്റെ കുവൈത്ത് സന്ദർശനത്തെക്കുറിച്ച് ഇന്ത്യൻ എംബസിയിൽനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ല.

എന്നാൽ ഡോവൽ കുവൈത്ത് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, അമീരിദിവാൻ മന്ത്രി ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായും ഡോവൽ കൂടിക്കാഴ്ച നടത്തി.

Read more topics: modi, visit, kuwait
English summary
Modi to visit Kuwait this year

More News from this section

Subscribe by Email