Thursday November 15th, 2018 - 8:23:am
topbanner

നാട്ടിലേക്ക് പണമയക്കാന്‍ പ്രത്യേക നികുതിയില്ലെന്ന് യു എ ഇ സര്‍ക്കാര്‍

NewsDesk
നാട്ടിലേക്ക് പണമയക്കാന്‍ പ്രത്യേക നികുതിയില്ലെന്ന് യു എ ഇ സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പണമയക്കാന്‍ പ്രത്യേക നികുതി ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രി ഉബൈദ് ഹുമൈദ് അല്‍തായര്‍ അറിയിച്ചു.

നാട്ടിലേക്ക് പണമയക്കാന്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്ത പ്രവാസകളെ ആശങ്കയിലാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 67 രൂപയും കടന്ന് മുന്നോട്ടുപോവുകയാണ്.

English summary
minister obaid humaid al tayer say No plans for taxes on incomes or remittances
topbanner

More News from this section

Subscribe by Email