topbanner
Friday November 24th, 2017 - 4:30:pm
topbanner
Breaking News

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

Jikku Joseph
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ഷാര്‍ജ: മലയാളി വിദ്യാര്‍ഥിനിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ് കുമാറിന്റെ മകള്‍ അശ്വതി (16) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണാണ് മരണം. മജാസ് ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ഷാര്‍ജ ഇന്ത്യന്‍ സ്‌കുളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. ഷാര്‍ജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

ശ്രീകലയാണ് മാതാവ്. ഏക സഹോദരന്‍ അരവിന്ദ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English summary
malayalee student fell down building sharja
topbanner topbanner

More News from this section

Subscribe by Email