topbanner
Sunday August 20th, 2017 - 3:13:pm
topbanner

മോങ്ങം പ്രവാസി കൂട്ടായ്മയ 'സഖാവ്' ജനോപാകാര പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു

NewsDesk
മോങ്ങം പ്രവാസി കൂട്ടായ്മയ 'സഖാവ്' ജനോപാകാര പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ മോങ്ങം പ്രവാസി കൂട്ടായ്മയായ 'സഖാവ്' ജനോപാകാര പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. ഒരു മാസം നീണ്ടു നിന്ന സൗജന്യ കുടിവെള്ള വിതരണത്തിനു ശേഷം റംസാന്‍ വൃതം അനുഷ്ടിക്കുന്ന വഴിയാത്രക്കാര്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കിയും സംഘടന മാതൃകയാവുകയാണ്. മോങ്ങം അങ്ങാടിയില്‍ വെച്ചാണ് ദിവസേന സംഘടനാ പ്രവര്‍ത്തകര്‍ നോമ്പ് വിഭവങ്ങള്‍ വിതരണം ചെയ്ത് വരുന്നത്.

മോങ്ങം എ എം യു പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകാരങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയും ജൂണ്‍ 3 ന് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക റോസമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.

 

അദ്ധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജനതാദള്‍ എസ് നേതാവ് മഠത്തില്‍ സാദിഖലി നിര്‍വഹിച്ചു. പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സികെ. മുഹമ്മദ്, നൗഷാദ് മോയില്‍, നവാഫ് കെ വി, സിദ്ദി വട്ടോളി, വാളപ്ര സലീം, തുടങ്ങിയവരുടെ ആശീര്‍വാദത്തില്‍ ഹസന്‍ ടിപി, നൂര്‍ , DYFI താഴെമോങ്ങം യൂണിറ്റ് പ്രസിഡന്റ് വികാസ്, സെക്രട്ടറി ജസീല്‍, മോങ്ങം യൂണിറ്റ് സെക്രട്ടറി വിന്‍സന്‍, മോങ്ങം ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി റഫീഖ്, ലോക്കല്‍ കമ്മിറ്റിയംഗം നിസാര്‍, ബ്രാഞ്ച് സെക്രട്രറിമാരായ സൈദ്, വിജയന്‍ തുടങ്ങിയര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

Read more topics: malappuram, mongam, pravasi
English summary
malappuram mongam pravasi koottayma
topbanner topbanner

More News from this section

Subscribe by Email