Monday August 19th, 2019 - 3:33:pm
topbanner
topbanner

ദുബായില്‍ സ്‌പോണ്‍സറുടെ വില്ലയില്‍ ഫിലിപ്പിനിയുമായി അവിഹിതം; ഇന്ത്യക്കാരന്‍ കുടുങ്ങി

NewsDesk
ദുബായില്‍ സ്‌പോണ്‍സറുടെ വില്ലയില്‍ ഫിലിപ്പിനിയുമായി അവിഹിതം; ഇന്ത്യക്കാരന്‍ കുടുങ്ങി

ദുബായ്: സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ ഇന്ത്യക്കാരനായ ഡ്രൈവറെ വില്ലയില്‍ പ്രവേശിപ്പിക്കുകയും അവിഹിതമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തസംഭവത്തില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ കേസ്.

74 വയസ്സുള്ള മുന്‍സൈനിക ഉദ്യോഗസ്ഥനായ സ്‌പോണ്‍സര്‍ ആണ് പരാതിക്കാരന്‍. ഫിലിപ്പിനിയെ വിശ്വസിച്ച് ഏല്‍പ്പിച്ച വില്ലയില്‍ അന്യപുരുഷന്മാരെ വിളിച്ചുകയറ്റി അവിഹിതം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.

32 വയസ്സുള്ള ഫിലിപ്പിന്‍ യുവതിയും സ്‌പോണ്‍സറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികള്‍. ഈ വര്‍ഷം ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫിലിപ്പിന്‍ യുവതി ഇയാളുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. തന്റെ വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തുടര്‍ന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടി. അപരിചിതനായ വ്യക്തിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിന്‍ ഹാളിലും ഉള്ളതായിരുന്നുവെന്നും സ്‌പോണ്‍സര്‍ പറഞ്ഞു.

റാസല്‍ഖൈമയാണ് സ്‌പോണ്‍സറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാള്‍ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏല്‍പ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷന്‍മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി. ഒരു ഫിലിപ്പിന്‍ യുവാവിനെയും ഇന്ത്യക്കാരനായ തന്റെ ഡ്രൈവറെയും താനില്ലാത്ത സമയത്ത് രഹസ്യമായി വില്ലയിലേക്ക് വിളിച്ചു വരുത്തിയതിലൂടെ തന്റെ വിശ്വാസമാണ് യുവതി ഇല്ലാതാക്കിയതെന്നും സ്‌പോണ്‍സര്‍ പറഞ്ഞു.

യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാള്‍ക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്‌പോണ്‍സര്‍ പറയുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വില്ലയ്ക്കുള്ളില്‍ മറ്റു പുരുഷന്‍മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിന്‍ യുവതി സമ്മതിച്ചുവെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. ഞങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്‍മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാന്‍ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും.

Read more topics: Maid, driver, sex, Dubai, villa
English summary
Maid, driver caught having sex in sponsor's Dubai villa
topbanner

More News from this section

Subscribe by Email