Monday September 24th, 2018 - 1:15:pm
topbanner

യുഎഇയിലെ തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും

NewsDesk
യുഎഇയിലെ തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും

ദുബായ്: 2016 ജനവരില്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി യു.എ.ഇ.യില്‍ മലയാളികള്‍ക്ക് ഇനി മലയാളത്തില്‍ തയ്യാറാക്കിയ തൊഴില്‍ക്കരാറുകള്‍ ലഭിക്കും. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബിയടക്കം മൊത്തം 11 ഭാഷകളില്‍ തൊഴില്‍ക്കരാര്‍ തയ്യാറാക്കാനാകും.

അറബി, ഇംഗ്ലീഷ് ഭാഷകളിലും ജീവനക്കാരന്റെ മാതൃഭാഷയിലുമാണ് ഇനിമുതല്‍ കരാര്‍ തയ്യാറാക്കേണ്ടത്. ഇതുപ്രകാരം ബംഗ്ല, ചൈനീസ്, ദാരി, നേപ്പാളീസ്, ശ്രീലങ്കന്‍ ഭാഷകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
തൊഴിലുടമകള്‍ക്കുമിടയില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശഭാഷകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് വ്യക്തമാക്കി.

ഉത്തരവാദിത്വങ്ങളും കടമകളും നിബന്ധനകളും ഇരുകക്ഷികളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി തൊഴിലാളികള്‍ മുഴുവന്‍ നിബന്ധനകളും അനുബന്ധ വ്യവസ്ഥകളും വായിച്ചുമനസ്സിലാക്കണം. ഇത് സാധിച്ചില്ലെന്ന് തെളിഞ്ഞാല്‍ 2014ലെ തീരുമാനപ്രകാരം സ്ഥാപനത്തിനെതിരെ നടപടി കൈക്കൊള്ളും. തെറ്റായ വിവരം നല്‍കിയെന്ന കുറ്റത്തിന് 20,000 ദിര്‍ഹമിന്റെ പിഴ ചുമത്തുകയും ചെയ്യും.

Read more topics: language, UAE, labour
English summary
11 languages approved for new UAE labour contracts
topbanner

More News from this section

Subscribe by Email