Wednesday December 19th, 2018 - 11:12:am
topbanner

യുഎഇ യില്‍ വിസ മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല

NewsDesk
യുഎഇ യില്‍ വിസ മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല

ദുബായ്: സന്ദര്‍ശക വിസയോ, ജോലിവിസയോ ആയി യുഎഇയില്‍ എത്തുന്നവര്‍ക്ക് പുതിയ വിസയ്ക്കുവേണ്ടി രാജ്യം വിടണമെന്ന നിയമം യുഎഇ പരിഷ്‌കരിച്ചു.

ഇനിമുതല്‍ ഏതുതരം വിസയാണെങ്കിലും യുഎഇയില്‍ നിന്നുകൊണ്ടുതന്നെ വിസമാറ്റം സാധ്യമാകും. വിദേശികള്‍ക്ക് വിസാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.

പുതിയ നിയമപ്രകാരം വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പുതന്നെ ഇനിമുതല്‍ സ്‌പോണ്‍സര്‍മാരെ മാറ്റാനാകും. അതേസമയം, കാലാവധി തീര്‍ന്നശേഷവും രാജ്യത്ത് തങ്ങുന്നവര്‍ പിഴ നല്‍കേണ്ടിവരും.

ഇതോടെ യുഎഇയിലെ താമസക്കാര്‍ക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വീസാ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. സന്ദര്‍ശക വിസയിലെത്തി ജോലി അന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിച്ചാല്‍ രാജ്യം വിട്ട് പുതിയ വിസയിലെത്തുന്ന നിയമം ഇതോടെ ഇല്ലാതായി. ഇതോടെ സമയവും സാമ്പത്തികലാഭവും പ്രവാസികള്‍ക്ക് ലഭിക്കും

 

English summary
New UAE labour rules kick in on January
topbanner

More News from this section

Subscribe by Email