Monday September 24th, 2018 - 11:18:am
topbanner

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്‌ക്) ബ്രസ്റ്റ് കാൻസർ സ്‌ക്രീനിങ്ങും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

Aswani
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്‌ക്) ബ്രസ്റ്റ് കാൻസർ സ്‌ക്രീനിങ്ങും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ഭാഗമായി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ട്രാസ്‌ക് വനിതാ അംഗങ്ങൾക്കും, മറ്റു വനിതകൾക്കുമായി ബ്രസ്റ്റ് കാൻസർ സ്‌ക്രീനിങ്ങും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. കുവൈറ്റ്‌ കാൻസർ സെന്ററിലെ പ്രശസ്ത ഡോക്ടർ ശ്രീമതി. സുസോവന സുജിത് നായർ സെമിനാറിന് നേതൃത്വം നൽകി.

ബ്രസ്റ്റ് കാൻസർ വരാനുള്ള സാഹചര്യങ്ങളും, മുൻകരുതലുകളും, അതിന്റെ ചികിത്സാരീതികളെ കുറിച്ചും വിശദമായി വിവരിക്കുകയും, തുടർന്ന് പരിശോധനയും, സ്‌ക്രീനിങ്ങും നടത്തുകയുമുണ്ടായി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു 2.30 മുതൽ 5.30 വരെ നടന്ന പരിപാടിയിൽ കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുക്കുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ബിജു കടവി അധ്യക്ഷതയും, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ. പൗലോസ് സ്വാഗതവും, ഡോക്ടർ സുസോവന സുജിത് നായർ ഉദ്ഘാടനവും നിർവഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീ. മനോജ്‌ കുരുംബയിൽ, വനിതാവേദി കൺവീനർ ശ്രീമതി.ഷൈനി ഫ്രാങ്ക് എന്നിവർ ആശംസയും, വനിതാവേദി സെക്രട്ടറി ശ്രീമതി. റിനി ഷിജു എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളിൽ ഇതുപോലുള്ള സെമിനാർ വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Read more topics: kuwait, trask,seminar
English summary
thrissur association of kuwait (trassk) conduct breast cancer screening and awareness seminar
topbanner

More News from this section

Subscribe by Email